KSDLIVENEWS

Real news for everyone

കുമ്പള ടോൾ കർണാടക കെ.എസ്.ആർ.ടി.സി ബസ് ചാർജ് വർധനവ് പകൽ കൊള്ള: പി.ഡി.പി

SHARE THIS ON

കുമ്പളയിൽ അനധികൃതമായി നിർമിച്ച ടോൾ പ്ലാസ വഴി സാധാരണ ജനങ്ങളെ പീഡിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. ജനങ്ങളുടെ ശക്തമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും ടോൾ പിരിവ് തുടരുന്നത് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പി.ഡി.പി അഭിപ്രായപ്പെട്ടു.

ഇതിനൊപ്പം കർണാടക സർക്കാർ കെ.എസ്.ആർ.ടി.സി ബസ് ചാർജിൽ വരുത്തിയ വർധനവും അത്യന്തം പ്രതിഷേധാർഹമാണ്. ദിനംപ്രതി കർണാടക–കേരള അതിർത്തി പ്രദേശങ്ങളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ എന്നിവരെയാണ് ഈ ചാർജ് വർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ പിൻവലിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം.

കുമ്പള ടോൾ പ്ലാസ ഉടൻ നീക്കം ചെയ്യുക, കെ.എസ്.ആർ.ടി.സി ബസ് ചാർജ് വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് പി.ഡി.പി നേതൃത്വം നൽകുമെന്നും പാർട്ടി മംഗൽപ്പാടി പഞ്ചായത്ത്‌ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!