KSDLIVENEWS

Real news for everyone

വേദിയിൽ അഞ്ചു പേർ , മൊത്തത്തിൽ ഏഴു പേർ , ഒരാൾ കേൾക്കാൻ ‘ ; ബിജെപിയെ ട്രോളി ശശി തരൂർ

SHARE THIS ON

ന്യൂഡല്‍ഹി: ഒരു അവസരം കിട്ടിയാല്‍ നിശതമായ ഭാഷയില്‍ ആക്ഷേപഹാസ്യ രൂപേണ ബിജെപി വിമര്‍ശിക്കുന്ന നേതാവാണ് ശശി തരൂര്‍. അത്തരത്തില്‍ ശശി തരൂര്‍ നടത്തിയ മറ്റൊരു ട്രോളിത സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ആളൊഴിഞ്ഞ ഒരു ബിജെപി യോഗത്തിന്റെ പടം പങ്കുവച്ചാണ് ഇത്തവണ ശശി തരൂരിന്റെ പരിഹാസം. ‘വേദിയില്‍ അഞ്ചു പേര്‍, മൊത്തത്തില്‍ ഏഴു പേര്‍, ഒരാള്‍ കേള്‍ക്കാന്‍..’ എന്നും ആളൊഴിഞ്ഞ കസേരകള്‍ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച്‌ ശശി തരൂര്‍ കുറിച്ചു.BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂര്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. ഇത് എവിടെ നടന്ന പരിപാടിയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേരളത്തില്‍ അല്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പ്രസംഗിക്കുന്ന നേതാവ് അടക്കം അഞ്ചുപേരെ വേദിയില്‍ കാണാം. ഒരു മൈക്ക് ഓപ്പറേറ്റര്‍ സമീപത്തുണ്ട്. പിന്നെ കുടയും ചൂടി ഒരു വ്യക്തി പ്രസംഗം കേള്‍ക്കാന്‍ കസേരയിലും. ബാക്കി നിരത്തിയിട്ട എല്ലാ കസേരകളും കാലിയാണ്. ഈ ചിത്രം പങ്കുവച്ചാണ് തരൂര്‍ ബിജെപിയെ പരിഹസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!