കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ജില്ലയിൽ സീറോ പ്രവിലൻസ് സർവേ തുടങ്ങി

കാസർകോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പ് നടത്തുന്ന സീറോ പ്രിവലൻസ് സർവേ ജില്ലയിൽ തുടങ്ങി. ഇതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സർവേയാണ് സംഘടിപ്പിക്കുന്നത്. ജില്ലയിൽ എട്ട് പഞ്ചായത്തുകൾ, രണ്ട് നഗരസഭകൾ എന്നിവിടങ്ങളിലാണ് സർവേ നടത്തുന്നത്
പഞ്ചായത്തുകളിൽ നാല്, നഗരസഭകളിൽ ഒമ്പത് വാർഡുകളിലുമാണ് രക്തസാമ്പിളുകൾ ശേഖരിക്കുന്നത്. ബേഡഡുക്ക, ചെറുവത്തൂർ, എൻമകജെ, കാറഡുക്ക, കോടോം-ബെള്ളൂർ, പള്ളിക്കര, തൃക്കരിപ്പൂർ, വോർക്കാടി എന്നി പഞ്ചായത്തുകളിലും കാസർകോട്, നീലേശ്വരം എന്നി നഗരസഭകളിലുമാണ് ജില്ലയിൽ സമൂഹ സർവേ നടത്തുന്നത്.
രക്തസാമ്പിളുകൾ ശേഖരിച്ച് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ ലാബിൽ എത്തിച്ചാണ് പരിശോധിക്കുന്നത്. രക്തത്തിലെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി രോഗവ്യാപന നിരക്ക് അറിയുക എന്നതാണ് ലക്ഷ്യമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് പറഞ്ഞു.

