KSDLIVENEWS

Real news for everyone

മാസ്കിൽ രൂപപ്പെടുന്ന വിയർപ്പ് കോവിഡിന്റെ രോഗ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതായി പുതിയ പഠനം

SHARE THIS ON

മാസ്ക് ധരിക്കുന്നവര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് ഈര്‍പ്പവും വിയര്‍പ്പും. എന്നാല്‍ മാസ്കിനുള്ളില്‍ രൂപപ്പെടുന്ന ഈര്‍പ്പം ശ്വാസകോശ നാളിക്ക് നനവു നല്‍കി പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് പുതിയ പഠനം തെളിയിച്ചിരിക്കുന്നു. മാസ്കിനുള്ളിലെ ഈര്‍പ്പം വര്‍ധിക്കുന്നതനുസരിച്ച്‌ കോവിഡ് രോഗബാധയുടെ തീവ്രത കുറയുമെന്ന് ബയോ ഫിസിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ശ്വസിക്കുന്ന വായുവിലെ ഈര്‍പ്പം മാസ്ക് ധരിക്കുന്നത് മൂലം വര്‍ധിക്കുമെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്നി ഡിസീസസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണ്. ശ്വാസകോശ നാളിയിലെ ഉയര്‍ന്ന ഈര്‍പ്പം വൈറസ് ശ്വാസകോശത്തിലേക്ക് പടരുന്നത് നിയന്ത്രിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അഡ്രിയാന്‍ ബാക്സ് പറയുന്നു.

ശ്വാസകോശത്തില്‍ നിന്ന് കഫവും ഹാനികരമായ മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്ന ശരീരത്തിന്റെ മ്യുകോസീലിയറി ക്ലിയറന്‍സ് എന്ന പ്രതിരോധ പ്രക്രിയയെ ഈര്‍പ്പം കൂടുതല്‍ ബലപ്പെടുത്തുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് പ്രതിരോധത്തിന് മാത്രമല്ല മറ്റ് ശ്വാസകോശ അണുബാധകള്‍ കുറയ്ക്കുന്നതിനും മാസ്ക് അണിയുന്നത് സഹായകമാകുമെന്ന് പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!