KSDLIVENEWS

Real news for everyone

കേരളത്തിൽ കോവിഡ് കുറയുന്ന ലക്ഷണം -കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: കേരളത്തിൽ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടർച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 8.83 ശതമാനവും പഞ്ചാബിൽ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്.

കേരളത്തിൽ എറണാകുളം (2673), പത്തനംതിട്ട (2482), കണ്ണൂർ (2263), പാലക്കാട് (2147), തൃശ്ശൂർ (2065) എന്നിവയാണ് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകൾ. മഹാരാഷ്ട്രയിൽ പുണെ (37,384), നാഗ്പുർ (25861), മുംബൈ (18850), താനെ (16735), നാസിക് (11867) എന്നിവയാണ് കൂടുതൽ രോഗബാധിതരുള്ള ജില്ലകൾ. ജലന്ധർ (2131), സാസ് നഗർ (1868), പട്യാല (1685), ലുധിയാന (1643)സ ഹോശിയാർപുർ (1572) എന്നിവയാണ് പഞ്ചാബിലെ ജില്ലകൾ. കോവിഡ് കൂടുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, ഗുജറാത്ത് തമിഴ്നാട്, കർണാടക, ഹരിയാണ എന്നിവയ്ക്കുപുറമെ ഡൽഹിയെയും ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തി.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ശനിയാഴ്ച ഈ വർഷം ഇതാദ്യമായി 40,000 കടന്നു. 24 മണിക്കൂറിനിടെ 40,953 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി കോവിഡ് കേസുകൾ 1.15 കോടിയായി ഉയർന്നു. മൂന്നുദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ടുചെയ്തു. പുതുതായി 188 പേർകൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 1.59 ലക്ഷമായി ഉയർന്നു.

കോവിഡ് മരണങ്ങളിൽ 81.38 ശതമാനവും അഞ്ചുസംസ്ഥാനങ്ങളിലായിട്ടാണ്. ഇതിൽ മഹാരാഷ്ട്രയിൽ 70, പഞ്ചാബ് 38, കേരളം 17 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങൾ. അതേസമയം അസം, ഉത്തരാഖണ്ഡ്, ഒഡിഷ, പുതുച്ചേരി, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്, മണിപ്പുർ, ദാദ്ര-നാഗർഹവേലി, ദാമൻ ദിയു, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, അന്തമാൻ നിക്കോബാർ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റമരണവും റിപ്പോർട്ടുചെയ്തിട്ടില്ല

കേരളമുൾപ്പെടെ എട്ടുസംസ്ഥാനങ്ങളിൽ 60 തികഞ്ഞവർക്കുള്ള കോവിഡ് വാക്സിൻ 60 ശതമാനവും നൽകിക്കഴിഞ്ഞു. കർണാടകം, ഒഡിഷ, ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് മറ്റുസംസ്ഥാനങ്ങൾ.

മാസ്കും അകലവും ഉറപ്പാക്കാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടുമുയർന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നതടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഹോളി, വിഷു തുടങ്ങിയ ഉത്സവങ്ങൾ വരാനിരിക്കെ കർശന നടപടികളെടുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചത്. മാസ്ക്, സാമൂഹികഅകലം പാലിക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും കേന്ദ്രം കത്തിൽ നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!