7956 പോളിംഗ് ഉദ്യോഗസ്ഥരെ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെയും ജില്ലാ കളക്ടറുടെയും വരണാധികാരികളുടെയും സാന്നിധ്യത്തില്‍ നടത്തി. 1989 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പോളിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ആകെ 7956 ഉദ്യോഗസ്ഥരുടെ മണ്ഡലങ്ങള്‍ ഇതിലൂടെ നിശ്ചയിച്ചു. ഇതില്‍ 25 ശതമാനം പേര്‍ റിസര്‍വ് ആയിരിക്കും. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങും.
പൊതുനിരീക്ഷകരായ എച്ച്. രാജേഷ് പ്രസാദ്, രഞ്ജന്‍കുമാര്‍ ദാസ്, ദേബാശിഷ് ദാസ്, പോലീസ് നിരീക്ഷക വാഹ്‌നി സിംഗ്, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, വരണാധികാരികള്‍ എന്നിവര്‍ സംബന്ധിച്ചു.

