KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നു

SHARE THIS ON

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ഞായറാഴ്ച 30,535 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99 പേർ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

തലസ്ഥാനമായ മുംബൈയിലും രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടായി. 3,779 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 10 പേർ മരിച്ചു. 362,675 പേർക്ക് ഇതുവരെ മുംബൈയിൽ കോവിഡ് പിടിപെട്ടിട്ടുണ്ട്. നാഗ്പുരിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3614 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു.

24,79,682 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 22,14,867 പേർ ഇതിനോടകം രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം 11,314 പേർ രോഗമുക്തി നേടി. 89.32 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,10,120 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെയുള്ള കണക്കുപ്രകാരം 53,399 പേരുടെ ജീവനും കോവിഡ് കവർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!