KSDLIVENEWS

Real news for everyone

രാജ്മോഹൻ ഉണ്ണിത്താനെതിരെ മുൻ എം.പി പി.കരുണാകരൻ ഹൈമാസ് ലൈറ്റില്‍ പടം വെക്കുന്നതല്ല: കാണിയൂര്‍ പാതയില്‍ കര്‍ണാടകയുടെ സമ്മതം വാങ്ങു

SHARE THIS ON

കാഞ്ഞങ്ങാട്: കാസർകോട് ലോകസഭാ മണ്ഡലത്തിലെ റെയില്‍വേ വികസനങ്ങള്‍ തന്റെ കാലത്ത് മാത്രമാണുണ്ടായതാണെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ എം.പി പി.കരുണാകരൻ.മൂന്നു ടേമുകളിലായി 15 വർഷം എംപിയായിരുന്നു താൻ. ആ കാലയളവിലെ വികസനത്തിന്റെ തുടർച്ചയാണ് ഉണ്ണിത്താൻ നടത്തിയത്. അല്ലാതെ കഴിഞ്ഞ അഞ്ചുവർഷം മാത്രമുണ്ടായ വികസനമല്ലെന്ന് മുൻ എം.പി കാഞ്ഞങ്ങാട്ട് നടത്തിയ വാർത്താസമ്മേളനത്തില്‍ വിശദീകരിച്ചു.കാസർകോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് വൻഭൂരിപക്ഷം നേടും. ഇതിനകം സഞ്ചരിച്ച എല്ലാ മണ്ഡലങ്ങളിലും എം.വി.ബാലകൃഷ്ണന് വൻ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി പി.എം ജില്ലാ സെക്രട്ടറി സി എച്ച്‌.കുഞ്ഞമ്ബു എം.എല്‍.എ, ജില്ലാ കമ്മിറ്റിയംഗം ഡോ.വി.പി.പി മുസ്തഫ എന്നിവരും കരുണാകരനോടൊപ്പമുണ്ടായിരുന്നു. ‘പാർലിമെന്റില്‍ തുടർശബ്ജമായില്ല” എൻഡോസള്‍ഫാൻ, കാഞ്ഞങ്ങാട് കാണിയൂർ പാത എന്നീ വിഷയങ്ങളിലും പാർലിമെന്റില്‍ താൻ ഏറെ ഒച്ചവെച്ചതാണ്. എന്നാല്‍ അതിന്റെ തുടർശബ്ദമാകാൻ രാജ്‌മോഹൻ ഉണ്ണിത്താന് കഴിഞ്ഞിട്ടില്ല. കാണിയൂർപാത 42 കിലോമീറ്റർ കടന്നുപോകേണ്ടത് കർണാടകത്തിലൂടെയാണ്. ആ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാരില്‍ സമ്മർദ്ദം ചെലുത്തി സമ്മതം വാങ്ങാൻ രാജ്‌മോഹൻ ഉണ്ണിത്താന് സാധിക്കും. എന്നാല്‍ അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. ചെമ്മട്ടംവയലില്‍ പ്രവർത്തിച്ചിരുന്ന ദൂരദർശൻ റിലേ കേന്ദ്രം അടച്ചു പൂട്ടിയത് പോലും എം.പി അറിഞ്ഞിട്ടില്ല. ഹൈമാസ് ലൈറ്റുകള്‍ വച്ച്‌ അതില്‍ സ്വന്തം ഫോട്ടോ തൂക്കി നാടാകെ വികസനം നടത്തിയെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാദം പരിഹാസ്യം. തന്റെ കാലത്തും ഇത്തരം ലൈറ്റുകള്‍ പലഭാഗത്തും വെച്ചിരുന്നു. എന്നാല്‍ തന്റെ ചിത്രം അത്തരം ലൈറ്റുകളില്‍ കാണില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!