KSDLIVENEWS

Real news for everyone

ഇനി പെട്ടെന്ന് യുപിഐ ഇടപാട് നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

SHARE THIS ON

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായി വാട്‌സ്‌ആപ്പ്. യുപിഐ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കാനാണ് പുതിയ ഫീച്ചർ.

അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറില്‍ ആപ്പില്‍ നിന്നുകൊണ്ട് തന്നെ ഇടപാടുകള്‍ വളരെ വേഗത്തില്‍ ചെയ്യാന്‍ കഴിയും.  യുപിഐ ക്യൂആര്‍ കോഡ് ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഫീച്ചറാണിത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. എന്നാല്‍ വൈകാതെ തന്നെ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും എന്നാണ് ഈ ഫീച്ചര്‍ തുടക്കത്തില്‍ ലഭ്യമാവുക ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ്. ഷോര്‍ട്ട്കട്ട് മാതൃകയിലാണ് ഫീച്ചര്‍ അവതരിപ്പിക്കുക. അങ്ങനെയിരിക്കെ ഇടപാടുകള്‍ വേഗത്തില്‍ നടത്താന്‍ കഴിയും. വിവിധ ഘട്ടങ്ങളിലൂടെയാണ് നിലവില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് കടന്നുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!