കാസര്‍ഗോഡ് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി; പ്രഖ്യാപനം ഇന്നുണ്ടാകും

കാസര്‍ഗോഡ് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഐഎന്‍എല്‍, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഇതോടെ കാസര്‍ഗോഡ് മണ്ഡലം ഒരു ത്രികോണ പോരിലേക്ക് പോകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ ആര്‍ ജയാനന്ദനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ഷാനവാസ് കാസര്‍ഗോഡേക്ക് എത്തുന്നത്.
2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ കോട്ടയായ ചെങ്കള ഡിവിഷനില്‍ നിന്ന് മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ ഇടത് സ്വതന്ത്രനായി ഷാനവാസ് ജയിച്ച് കയറിയിരുന്നു.

