KSDLIVENEWS

Real news for everyone

25 കുടുംബങ്ങൾക്ക് കിറ്റ് വിതരണം നൽകി എസ്‌.വൈ.എസ് സ്വാന്തനം

SHARE THIS ON

മൊഗ്രാൽ പുത്തൂർ: സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത്, എസ്‌.വൈ.എസ്‌, എസ്.എസ്‌.എഫ് മൊഗർ യൂണിറ്റ്. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി ഈ സഹായം മാറി.


ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടുന്ന പെരുന്നാൾ കിറ്റുകൾ അർഹരായ കുടുംബങ്ങൾക്കാണ് കൈമാറിയത്. സമൂഹത്തിൽ സഹോദരത്വവും കരുണയും വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ അബ്ദുൽ സലാം സഅദി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സാബിത് അൽ ഹികമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.നൗഫൽ സഖാഫി മൊഗർ,ഫാറൂഖ് അൽ ഹികമി, ജവാദ് അഹമ്മദ് റസ്‌വി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ഭാവിയിലും ഇത്തരം സേവന പ്രവർത്തനങ്ങൾ തുടരാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!