KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

SHARE THIS ON

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ നിർദേശമുണ്ടായി. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് അവധി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

വാക്സിൻ വിതരണത്തിൽ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പരമാവധി പേർക്ക് ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്താനും പ്രത്യേക സമയം അനുവദിച്ച് വാക്സിനേഷൻ നടത്താനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയി നടത്താനും നിർദേശം വന്നിട്ടുണ്ട്.

വീട്ടിലിരുന്നുള്ള ജോലി പരമാവധി പ്രോത്സാഹിപ്പിക്കും. സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ളവയിൽ 50 ശതമാനം ജീവനക്കാർ മാത്രം ഓഫീസിൽ ജോലിക്കെത്തിയാൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വൈകിട്ട് ആറുമണിക്ക് നടത്തുന്ന പത്രസമ്മേളനത്തിൽ നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!