ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പുറപ്പെടേണ്ടിയിരുന്നത് ഇന്നലെ രാത്രി 10ന്

“Lകോഴിക്കോട്∙ ഇന്നലെ രാത്രി 10ന് ഷാര്‍ജയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഐഎക്സ് – 352 വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് വിവരം. 180ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്. പെരുന്നാളിനായി നാട്ടിലേക്ക് പുറപ്പെട്ടവരാണ് യാത്രക്കാരിലേറെയും. വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പുറപ്പെടുമെന്നാണ് പുതിയ അറിയിപ്പ്.

