സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 30 വരെ നീട്ടി.കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതെ സമയം ട്രിപ്പ്ൾ ലോക്ഡൗൺ മലപ്പുറത്ത് തുടരും. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ ജില്ലകളെ ട്രിപ്പ്ൾ ലോക്ഡൗണിൽ നിന്ന് നാളെ മുതൽ ഒഴിവാക്കും. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

