കണ്ണൂര്‍ കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂർ: കണ്ണൂർ തളിപ്പറമ്ബ് കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍ . ഉച്ചയ്ക്ക് ശേഷം രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്.
നിർമാണത്തിനായി കുന്നിടിച്ച ഭാഗമാണ് ഇടിഞ്ഞുവീണത്.
നിർമാണത്തിനെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധമാണ് ഇന്ന് പ്രദേശത്ത് ഉണ്ടായത്. ശക്തമായ മഴയില്‍ വീടുകളിലേക്ക് ചെളിയും വെള്ളവും ഒഴുകിയെത്തി നാശമായതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഏറെനേരം ഗതാഗതം തടഞ്ഞ നാട്ടുകാർ ജില്ലാ കലക്ടർ സ്ഥലത്ത് എത്തുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്നലെ മൂന്ന് വീടുകളിലാണ് ചെളിയും വെള്ളവും കയറിയിരുന്നത്. ദേശീയപാത നിർമ്മാണം നടക്കുന്ന മേഖലയില്‍ വൻതോതില്‍ മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്. പ്രദേശത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്.