അശാസ്ത്രീയമായ റോഡ് നിർമ്മാണം 14-ാം വാർഡിൽ സാദ്യമല്ല; വാർഡ് മെമ്പർ ദീക്ഷിത്ത് കല്ലങ്കൈ.

മൊഗ്രാൽ പുത്തൂർ: കല്ലങ്കൈ,അർജാൽ റോഡിന്റെ ശോചനീയ അവസ്ഥ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കോലാഹലം ഉണ്ടാക്കുന്നവരോട്.
കഴിഞ്ഞ വർഷം മൊഗ്രാൽ പുത്തൂർ ടൗണിൽ നിന്നും ഗവൺമെന്റ് സ്ക്കൂൾളിലേക്ക് പോകുന്ന കോൺഗ്രീറ്റ് റോഡ് മഴക്കാലത്ത് ഇന്ത്യൻ യൂണിയൻ ലീഗിന്റെ വാർഡ് മെമ്പറുടെ സാനിധ്യത്തിൽ അശാസ്ത്രീയമായ് നിർമ്മിച്ചത് കൊണ്ടാണ് ഈ ഒരു വർഷം പൂർത്തി ആകുന്നതിന് മുമ്പ് തകർന്നതെന്നും അത് പോലെ അശാസ്ത്രീയമായ രീതിയിൽ കല്ലങ്കൈ,അർജാൽ റോഡ് തത്ക്കാലം നിർമ്മിക്കാൻ നിർവ്വാഹമില്ലെന്നും വാർഡ് മെമ്പർ ദീക്ഷിത്ത് വ്യക്തമാക്കി.
എല്ലാ തരത്തിലും കല്ലങ്കൈയെയും അർജാലിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അറ്റകുറ്റ പണി മെയ് ആറാം തീയതി തുടക്കം കുറിച്ചപ്പോൾ മുന്നറിപ്പില്ലാതെ വന്ന ലോക്ക് ഡൌണും കാലം തെറ്റി വന്ന മഴയും റോഡ് അറ്റകുറ്റ പണിക്ക് തടസം നേരിടേണ്ടി വന്നതിനെ സമൂഹമാ ധ്യമങ്ങിളിൽ കേവലം ചർച്ചക്ക് വേണ്ടി മാത്രം വലിച്ചിടുന്നതിനെ തള്ളി കളയുകയാണെന്നും കൃത്യമായ പ്രവർത്തനം കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്ന 14-ാം വാർഡിനെ പൊതുജന സമക്ഷത്തിൽ താഴ്ത്തി കാണിക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ പ്രചരണത്തെ പതിനാലാം വാർഡ് ജനങ്ങൾ തന്നെ പൊളിച്ചടുക്കിയത് തന്നോടുള്ള വിശ്വാസത്തെ മുൻ നിർത്തി ആണെന്നും ദീക്ഷിത്ത് കല്ലങ്കൈ വ്യക്തമാക്കി.

