കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകാര വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. വൈദ്യരങ്ങാടി പുളിഞ്ചോട് വളവിൽ പുലർച്ചെ 4.45 ഓടെയാണ് ചരക്കു ലോറിയുമായി കൂട്ടിയിടിച്ച് മഹീന്ദ്ര ബൊലേറോയിൽ സഞ്ചരിച്ച പാലക്കാട് ചെർപുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ ചെർപുളശ്ശേരി, ഷാഹിർ വല്ലപ്പുഴ, നാസർ മുളയങ്കാവ്, സുബൈർ മുളയങ്കാവ്, അസൈനാർ നെല്ലായ എന്നിവർ മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നുേ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
സംഭവ സ്ഥലത്തുതന്നെ അഞ്ചു പേരും മരിച്ചു. കാർ പൂർണമായി തകർന്നു. ഉടൻ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്

