KSDLIVENEWS

Real news for everyone

ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി, കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തുടങ്ങി

SHARE THIS ON

തിരുവനന്തപുരം: ഇന്ധന വില വര്‍ധന മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കും. സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാര്‍ പുതുക്കും. കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തിരുവനന്തപുരത്ത് മന്ത്രി ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സര്‍വീസ്.

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് പരീക്ഷണസര്‍വ്വീസിനുള്ള ബസ്സുകള്‍ കൈമാറിയത്.

കെഎസ്‌ആര്‍ടിസിയുടെ പുനുരുദ്ധാരണ പാക്കേജായ റീസ്ട്ക്ചര്‍ 2 വില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കര്‍മ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. ഇതിന്‍റെ ഭാഗമായി ഡീസല്‍ ബസ്സുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജിയിലേക്കും സിഎന്‍ജിയിലേക്കും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിലിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവായിട്ടുണ്ട്. ഇതിന്‍റെ സാമ്ബത്തികവും സാങ്കേതികവുമായി പ്രായോഗികത പരീക്ഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായി പെട്രോനെറ്റ് എല്‍എന്‍ജിയുടെ രണ്ട് ബസ്സുകളാണ് പരീക്ഷണ സര്‍വ്വീസിന് കെഎസ്‌ആര്‍ടിസ്ക്ക് വിട്ടുനല്‍കിയിരിക്കുന്നത്.സിഎന്‍ജിയേക്കാല്‍ ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസ്സുകളെ എല്‍എന‍്ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!