ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അര്‍ജന്റീന; എതിരാളികള്‍ പാരഗ്വായ്

ബ്രസീലിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ ക്വാർട്ടർ ഉറപ്പിക്കാൻ അർജന്റീന ഇറങ്ങുന്നു. പാരഗ്വായാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ യുറഗ്വായെ പരാജയപ്പെടുത്തിയാണ് അർജന്റീന എത്തുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയിലാണ് ടീമിന്റെ പ്രതീക്ഷ. മറുവശത്ത് ആദ്യ മത്സരത്തിൽ ബൊളീവിയയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് പാരഗ്വായ്. ജയത്തോടെ ക്വാർട്ടർ ഉറപ്പിക്കുക എന്നതാകും അർജന്റീനയുടെ ലക്ഷ്യം.

