KSDLIVENEWS

Real news for everyone

നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ഡാര്‍ക്ക് വെബില്‍ 6 ലക്ഷം രൂപക്ക് വരെ വില്‍പന നടന്നു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

SHARE THIS ON

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകള്‍ വില്‍പനയ്ക്ക് വെച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും സിബിഐ കണ്ടെത്തി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്.

അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ സിബിഐ എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്‍പന നടന്നുവെന്നും സിബിഐ എഫ്ഐആറിലുണ്ട്. സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ നിരീക്ഷണത്തിലാണ്. നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐയുടെ അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.

error: Content is protected !!