KSDLIVENEWS

Real news for everyone

നാദാപുരം വളയത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ 23കാരി മരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ

SHARE THIS ON

നാദാപുരം: കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ രവീന്ദ്രന്റെയും റീജയുടെയും മകൾ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിൽ വ്യാഴാഴ്ച വൈകിട്ടാണ് തൂങ്ങിയ നിലയിൽ ശ്രീലിമയെ കണ്ടത്.


ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. സഹോദരൻ: ശ്രീഹരി.

error: Content is protected !!