KSDLIVENEWS

Real news for everyone

ലഹരി മാഫിയയെ ഇനി പറന്നുപിടിക്കും; നീക്കങ്ങൾ നിരീക്ഷിക്കാൻ പൊലീസ് ഡ്രോൺ ജില്ലയിൽ

SHARE THIS ON

നീലേശ്വരം ∙ ലഹരിസംഘങ്ങളുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാൻ ജില്ലയിലെത്തിച്ച പൊലീസിന്റെ സ്വന്തം ഡ്രോൺ നീലേശ്വരത്തും സമീപങ്ങളിലും നിരീക്ഷണപ്പറക്കൽ നടത്തി. നീലേശ്വരം, കോട്ടപ്പുറം, തൈക്കടപ്പുറം മേഖലയിലാണ് ഡ്രോൺ പറന്നത്. കേരള പൊലീസ് ഫൊറൻസിക് ലാബ് ആൻഡ് റിസർച് സെന്ററാണ് 250 ഗ്രാം ഭാരമുള്ള നാനോ മോഡൽ ഡ്രോൺ തെളിമയുള്ള ചിത്രങ്ങളും വിഡിയോകളും പൊലീസിനു നൽകും.

ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന നേതൃത്വം നൽകുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായാണ് ജില്ലയിൽ ഡ്രോൺ എത്തിച്ചത്. നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഡ്രോൺ പറത്തിവിട്ടത്. നീലേശ്വരം സിഐ, കെ.പ്രേംസദൻ, എസ്ഐ, എ.എം.രഞ്ജിത് കുമാർ, റൈറ്റർ എം.മഹേന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, പ്രഭേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ചീമേനി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ശ്രീകാന്താണ് പൈലറ്റ് ഇൻ കമാൻഡായി പ്രവർത്തിക്കുന്നത്. 

പൊലീസ് ഡ്രോൺ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നിന്നു പറത്തിവിട്ടപ്പോൾ എടുത്ത ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!