KSDLIVENEWS

Real news for everyone

അജ്മാനിലെ വായു ഗുണനിലവാര സൂചിക 93.48 ശതമാനത്തിലെത്തി

SHARE THIS ON

അജ്മാന്‍: അജ്മാന്‍ എമിറേറ്റിലെ വായു ഗുണനിലവാര സൂചിക 93.48 ശതമാനത്തിലെത്തിയതായി അജ്മാനിലെ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. നിലവില്‍ എമിറേറ്റിലുടനീളം ഏഴ് അംഗീകൃത മെഷര്‍മെന്റ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗര വികസനത്തിനൊപ്പം വരും വര്‍ഷങ്ങളില്‍ 10 സ്റ്റേഷനുകളായി വര്‍ധിപ്പിക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 93.37 എന്ന നിരക്കില്‍ നിന്ന് വായുവിന്റെ ഗുണനിലവാരം ഉയര്‍ന്നു. 2021 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സൂചിക 87.85 ശതമാനമായിരുന്നു. ഇത് ഹരിത നഗരങ്ങളുടെ മേഖലയില്‍ എമിറേറ്റിന്റെ പുരോഗതി തെളിയിക്കുന്നുവെന്നും താമസിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലവും ടൂറിസത്തിനും നിക്ഷേപത്തിനും അനുയോജ്യമായ സ്ഥലവുമെന്ന രീതിയില്‍ എമിറേറ്റിന്റെ പദവി ഉയര്‍ത്തുമെന്നും ഡിപ്പാര്‍ട്ട്മെന്റിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയേണ്‍മെന്റ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഖാലിദ് മൊയീന്‍ അല്‍ ഹുസ്‌നി സ്ഥിരീകരിച്ചു. വായുവിന്റെ ഗുണനിലവാരത്തിനും എല്ലാത്തരം മലിനീകരണങ്ങളെയും ചെറുക്കുന്നതിനും ഡിപ്പാര്‍ട്ട്മെന്റ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എയര്‍ ക്വാളിറ്റി ഇന്‍ഡിക്കേറ്റര്‍ നിര്‍ണയിച്ച ലക്ഷ്യത്തേക്കാള്‍ കൂടുതലാണ് എമിറേറ്റിന്റെ നേട്ടം. എല്ലാ സ്റ്റേഷനുകളും പരിസ്ഥിതി ഡാറ്റാ മാനേജ്മെന്റ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് പ്രാദേശികമായി പ്രയോഗിക്കുന്ന മികച്ച പ്രോഗ്രാമുകളിലൊന്നായതിനാല്‍ അറിയിപ്പുകള്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ കൃത്യമായി തയ്യാറാക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!