കർഷക ദിനം ആചരിച്ചു-സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
മൊഗ്രാൽ പുത്തൂർ: ചൗക്കി ; ഈ വർഷത്തെ ചിങ്ങം ഒണ് കർഷകദിനത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ കൊറഗപ്പ ഗെട്ടി എന്ന കർഷകനെ സന്ദേശം ലൈ ബ്രറി.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,കാൻഫെഡ് യുണിറ്റ് എന്നിവയുടെ സംയുക്തത്തിൽ നെഹ്റു യുവ കേന്ദ്രം യുവ ജന ക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കൊറഗപ്പ ഗെട്ടിയെ കാസർകോട് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷർ മുഹമ്മദ് കുഞ്ഞിമാസ്റ്റർ ഷാളണിയിച്ചു സ്നേഹോപഹാരം നൽക്കി ആദരീച്ചു.ചടങ്ങിൽ കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻ മാസ്റ്റർ,ഗ്രാമ പഞ്ചായത്ത് അംഗം എസ്.എച്ച്.ഹമീദ്,ഗംഗു കെ.കെ.പുറം,സുലൈമാൻ തോരവളപ്പിൽ എന്നിവർ സംബന്ധിച്ചു.