KSDLIVENEWS

Real news for everyone

സൂപ്പർ ഓവറിൽ റബാദ ‘സൂപ്പറാ’യി; ത്രില്ലറിൽ ഡൽഹിക്ക് വിജയം

SHARE THIS ON

ഐപിഎൽ 2020ലെ മനോഹരമായി ത്രില്ലർ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവർ വരെ പിടിച്ച് നിന്ന മായങ്ക് അഗർവാളിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. റബാദയുടെ സൂപ്പർ ഓവറിൽ മത്സരം ഡൽഹിക്ക് സ്വന്തം. 158 റൺസ് പിന്തുടർന്ന പഞ്ചാബിനും 20 ഓവറിൽ നേടാൻ സാധിച്ചത് 158 റൺസാണ്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്. ഈ ഐപിഎല്ലിലെ ആദ്യ സൂപ്പർ ഓവർ മത്സരമായി ഇത് മാറി.
കഗിസോ റബാദ എറിഞ്ഞ സൂപ്പർ ഓവറിൽ വെറും 2 റൺസ് മാത്രമാണ് പഞ്ചാബിന് നേടാൻ സാധിച്ചത്. മുഹമ്മദ് ഷമിയാണ് പഞ്ചാബിനായി സൂപ്പർ ഓവർ എറിഞ്ഞത്. റിഷഭ് പന്ത് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. മായങ്കിനും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല
അവസാനം വരെ പിടിച്ചുനിന്ന മായങ്ക് അഗർവാളിന് പക്ഷേ, പഞ്ചാബിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇരുടീമുകളും തുല്യ സ്കോർ എടുത്തതിനാൽ മത്സരം ടൈ ആയി. ഇനി സൂപ്പർ ഓവർ ഫലം നിർണയിക്കും. 60 പന്തിൽ നിന്ന് മായങ്ക് 89 റൺസെടുത്തു.
ആദ്യം മുതൽ അവസാനം വരെ പിടിച്ച് നിന്ന മായങ്ക് അഗർവാൾ പഞ്ചാബിനെ അക്ഷരാർഥത്തിൽ തോളിലേറ്റി. ഒരറ്റത്ത് വിക്കറ്റുകൾ വീണെങ്കിലും മായങ്ക് പിടിച്ച് നിന്ന് സാവധാനം സ്കോർ ഉയർത്തുകയാണ് ചെയ്തത്.14 ഓവറിൽ പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണെടുത്തത്. ഡൽഹിക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങിൽ കിങ്സ് ഇലവൻ പഞ്ചാബിന് ക്യാപ്റ്റൻ കെഎൽ രാഹുലിൻെറ വിക്കറ്റ് നഷ്ടമായി. മോഹിത് ശർമയാണ് വിക്കറ്റെടുത്തത്. രാഹുൽ 21 റൺസെടുത്തു. 5 ഓവറിൽ പഞ്ചാബ് 1 വിക്കറ്റ് നഷ്ടത്തിൽ 33 റൺസ്.
ഡൽഹിക്ക് മികച്ച സ്കോർ
അവസാന ഓവറുകളിൽ മാർകസ് സ്റ്റോയ്നിസിൻെറ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിൻെറ മികവിൽ പഞ്ചാബിനെതിരെ ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ. ഒരു ഘട്ടത്തിൽ തകർന്ന് പോയ ഡൽഹിയെ കരകയറ്റിയത് പന്തും ശ്രേയസും ചേർന്നാണ്. സ്റ്റോയ്നിസ് വെടിക്കെട്ട് അർധശതകവും നേടി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 157 റൺസാണെടുത്തത്. സ്റ്റോയ്നിസ് 21 പന്തിൽ നിന്ന് 53 റൺസെടുത്തു. അവസാന മൂന്നോവറിൽ ഡൽഹി 58 റൺസാണെടുത്തത്.റിഷഭ് പന്തിനെ പുറത്താക്കി രവി ബിഷ്ണോയ്. 31 റൺസെടുത്താണ് പന്ത് മടങ്ങിയത്. ശ്രേയസ് അയ്യർ 39 റൺസെടുത്ത് പുറത്തായി. 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ്.
ശ്രേയസും പന്തും ചേർന്ന് ഡൽഹിയെ സാവധാനം പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നു. 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ്.
റിഷഭ് പന്തും ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്. 8 ഓവറിൽ ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 36 റൺസാണെടുത്തത്.
ഡൽഹിക്ക് തിരിച്ചടി
ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് തുടക്കത്തിൽ തന്നെ വൻതിരിച്ചടി. ആദ്യ നാലോവറിനുള്ളിൽ മൂന്ന് വിക്കറ്റുകളാണ് വീണത്. പൃഥി ഷാ, ഹെറ്റ്മെയർ, ശിഖർ ധവാൻ എന്നിവരാണ് മടങ്ങിയത്. പേസർ ഷമിയാണ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. 4 ഓവറിൽ 13 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!