KSDLIVENEWS

Real news for everyone

കനത്ത മഴ തുടരും
കാസർഗോഡ് ഉൾപ്പെടെ പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു

SHARE THIS ON

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ ശക്തമാകുക. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് പരക്കെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം പോത്ത്കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാസർകോട് തേജസ്വിനി, മധുവാഹിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!