KSDLIVENEWS

Real news for everyone

ചെറുവത്തൂർ അച്ചാംതുരുത്തിയിൽ പാലം പണിയുന്നതിന്ന് വേണ്ടി നിർമ്മിച്ച ബണ്ട് തകർന്നു

SHARE THIS ON

ചെറുവത്തൂർ അച്ചാംതുരുത്തി ആറിൽ കടവ് റോഡ് പാലത്തിന്റെ നിർമാണത്തിനായി പുഴയിൽ നിർമിച്ച് ബണ്ട് ഒരു ഭാഗം തകർന്നു . ശക്തമായ മഴയെ തുടർന്ന് ഇന്നലെ പുഴയിൽ വെള്ളം ഉയർന്നതോടെ ബണ്ട് തകർന്ന ഭാഗത്തു കൂടി ഉണ്ടായ വെ ിന്റെ ശക്തമായ കുത്തൊഴുക്കിൽ സമീപത്തെ 2 വീടുകൾ അപകട ഭീഷണിയിലായി . എരിഞ്ഞിക്കീലിലെ കെ.കെ.നാരായണൻ , എ.കെ.രവി എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത് . രവിയുടെ വീടിനോട് ചേർന്നുള്ള പറമ്പിന്റെ ഒരു ഭാഗം ഇപ്പോൾ തന്നെ പുഴയിലേക്ക് ഇടിഞ്ഞ് താണിട്ടുണ്ട് . നാരായണന്റെ പറമ്പിന്റെ കരഭിത്തിയും തകർന്നു കൊണ്ടിരിക്കുന്നു . വീടിന്റെ മുൻപിൽ വിള്ളൽ വീണിട്ടുണ്ട് . അച്ചാംതുരുത്തി ഭാഗത്ത് പാലത്തിനടുത്ത് സ്ഥാപിച്ച വൈദ്യുതി ട്രാൻസ്ഫോമർ , പ്രതവളപ്പിൽ ഇന്ദിരയുടെ വീട് എന്നിവയും ഭീഷണി നേരിടുന്നു . പുഴയിൽ നിർമിച്ച ബണ്ടിന്റെ വലിയ ഭാഗം ഇപ്പോഴും നില നിൽക്കുന്നതിനാൽ ഇതു വഴിയുള്ള വെള്ളത്തിന്റെ ഒഴുക്കിന് തടസം വന്നിരിക്കുകയാണ് . അതു കാരണമാണ് ബണ്ട് തകർന്ന എരിഞ്ഞിക്കിൽ ഭാഗത്ത് കൂടി വെള്ളം അതിശക്തമായി ഒഴുകി സമീപത്തെ പറമ്പിനും വീടിനും ഭീഷണിയാകുന്നത് . ഹൊസൂർഗ് തഹസിൽദാർ എൻ.മണിരാജ് , ഡപ്യൂട്ടി തഹസിൽദാർ ഇ.വി.വിനോദ് , വില്ലേജ് ഓഫിസർമാരായ കെ.വി.ബിജു , ടി.പി.രമേശൻ എന്നിവർ സ്ഥലം സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!