KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 55 ലക്ഷത്തിലേക്കടുക്കുന്നു ; 24 മണിക്കൂറിനുള്ളില്‍ 86,961 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 1130 മരണവും

SHARE THIS ON

ന്യൂ ഡൽഹി: രാജ്യത്ത്  കോവിഡ് പിടിവിടാതെ കുതിക്കുന്നു ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്. ഇന്നലെ 86,961 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോട ആകെ രോഗികളുടെ എണ്ണം 54,87,580 ആയി. പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഇന്നലെ തൊണ്ണൂറായിരത്തില്‍ താഴെ എത്തി. 43, 96, 399 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 1130 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 87882 ആയി. കൊവിഡ് വ്യാപനത്തില്‍ മുംബൈയെയും ചെന്നൈയെയുംക്കാള്‍ ഗുരുതര നിലയില്‍ തിരുവനന്തപുരത്തെ കണക്കുകള്‍. ദശലക്ഷം പേരിലെ കൊവിഡ് ബാധയില്‍ ഇരു നഗരങ്ങള്‍ക്കും മുകളിലാണ് തിരുവനന്തപുരം. അടുത്ത രണ്ടാഴ്ചയില്‍ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം പാരമ്യത്തിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍.സെപ്റ്റംബര്‍ 12 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 5211 കൊവിഡ് പോസിറ്റീവ് കേസുകളാണ്. കേരളത്തില്‍ 25,556 കേസുകളും. സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി ശതമാനം 9.1 ആയിരിക്കെ തിരുവനന്തപുരത്ത് ഇത് 15 ശതമാനമാണ്. രോഗവ്യാപന തോത് കണക്കാക്കാനായി കേസസ്/മില്യന്‍ ആണ് ലോകവ്യാപകമായി ആശ്രയിക്കുന്ന കണക്ക്.ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്തെ ഓരോ പത്ത് ലക്ഷം പേരിലും 1403 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മുംബൈയില്‍ ഈ കണക്ക് 1212 ഉം ചെന്നെയില്‍ 991 ഉം ആണ്. തിരുവനന്തപുരത്തേക്കാള്‍ മുന്നിലുള്ളത് പുനെ, നാഗ്പൂര്‍, ബെംഗളൂരു, ഈസ്റ്റ് ഗോദാവരി, ദില്ലി, നസിക് എന്നീ നഗരങ്ങള്‍ മാത്രമാണ്. ഇങ്ങനെ ജനസംഖ്യ ആനുപാതികമായി കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരത്തെ സ്ഥിതി മുംബൈയും ചെന്നൈയുംക്കാള്‍ ഗുരുതരമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. രണ്ട് ആഴ്ചയ്ക്ക് മുമ്ബ് നഗരപരിധിയില്‍ 100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് എങ്കില്‍ 450ല്‍ അധികം രോഗികള്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!