KSDLIVENEWS

Real news for everyone

കുമ്പള ശാന്തിപ്പള്ളത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് തല കീഴായി മറിഞ്ഞു ;
യാത്രക്കാർ തലനാരിഴക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു

SHARE THIS ON

കുമ്പള : കുമ്പള-ബദിയഡുക്ക റോഡിൽ ശാന്തിപ്പള്ളത്ത് വളവിൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് തല കീഴായി കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വെളുപ്പിന് നാല് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ തൂൺ തകർന്നു. കാർ കുഴിയിലേക്ക് തലകീഴായി മറിഞ്ഞു.ഉടൻ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി. റോഡിലെ വളവും കനത്ത മഴയുമാണ് അപകട കാരണം. ഈ ഭാഗത്ത് അപകടം പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!