യുവതി കുഴഞ്ഞു വീണ് മരിച്ചു
പരപ്പച്ചാല്‍ റേഷന്‍ കടയുടെ പുറകില്‍ താമസിക്കുന്ന ഖാലിദിന്റെ ഭാര്യ ഹസീന (34) ആണ് മരിച്ചത്

കാഞ്ഞങ്ങാട് പരപ്പ : യുവതി കുഴഞ്ഞുവീണ് മരിച്ചു. പരപ്പ തോടന്‍ചാലിലെ പരേതനായ അബ്ദുള്ളയുടെ മകളും പരപ്പച്ചാല്‍ റേഷന്‍ കടയുടെ പുറകില്‍ താമസിക്കുന്ന ഖാലിദ്‌ന്റെ ഭാര്യയുമായ ഹസീന (34) ആണ് ഇന്നലെ രാത്രി കാഞ്ഞങ്ങാടുള്ള സഹോദരന്‍ന്റെ വീട്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവതി 8 മാസം ഗര്‍ഭിണി ആണ്. ഷബാസ് (13) ഷഫാ ഫാത്തിമ(4) എന്നിവര്‍ മക്കളാണ്. ഉമ്മ, ഫാത്തിമ, സഹോദരങ്ങള്‍, ഷെബീന, യൂനസ്, ഷമീര്‍.ഖബറടക്കം വൈകുന്നേരം പരപ്പ ജുമാ മസ്ജിദില്‍.

