KSDLIVENEWS

Real news for everyone

ഷെയർ ചെയ്തെടുത്ത തിരുവോണം ബമ്പർ ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു ; ഒരു കോടി രൂപ സ്വന്തമാക്കി ആറ് വീട്ടമ്മമാര്‍

SHARE THIS ON

കൊടകര: തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് ആറ് വീട്ടമ്മമാര്‍. കൊടകര ആനത്തടത്തെ കൂട്ടുകാരികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നത്. അയല്‍വാസികളായ ഇവര്‍ നൂറുരൂപ വീതം എടുത്ത് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. ഇതില്‍ ടിഡി 764733 എന്ന നമ്പറിനാണ് സമ്മാനം നേടിയത്.

തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരന്‍ ട്രീസ, കണ്ണേങ്കാട്ടുപറമ്പില്‍ അനിത, തളിയകുന്നത്ത് സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് വാങ്ങിയത് ഓമനയുടെ മകന്‍ ശ്രീജിത്തില്‍ നിന്നാണ്. രണ്ടാം സമ്മാനം ആറു പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുക. ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപ ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!