വ്യക്തി താത്പര്യങ്ങൾക്കായി കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിനെ ബിജെപിക്ക് വിറ്റു ; ഐഎൻഎൽ

കോഴിക്കോട്: സ്വര്‍ണക്കടത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാന്‍ യു.ഡി.എഫും – ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുള്‍ വഹാബ്. ഇതിന്റെ ഭാഗമായിട്ടാണ് മഹാ അപരാധമായി പ്രചരിപ്പിക്കുന്നത്.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ കോലിബി കൂട്ടുകെട്ട് രൂപപെട്ടു കഴിഞ്ഞു. ഖുര്‍ആന്‍ മറയാക്കി രാഷ്ട്രീയ ദുഷ്ട പ്രചാരണം നടത്തുകയാണ്. ബി.ജെ.പിയുടെ നിലപാടിനൊപ്പം ചേര്‍ന്നതായും ഐ.എന്‍.എല്‍ നേതാക്കള്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി കെ.ടി.റമീസ് അടുത്ത ബന്ധുവാണ്. ഈ പ്രതിയെ കേസില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ ബി.ജെ.പിയുമായി കുഞ്ഞാലിക്കുട്ടി ധാരണ ഉണ്ടാക്കി കഴിഞ്ഞു.ഇതിന്റെ ഭാഗമായാണ് ബി.ജെ.പി ശത്രുവല്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വന്തം വ്യക്തിതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനെ ബി.ജെ.പിക്ക് വിറ്റതായി ഐ.എന്‍.എല്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
റമീസ് മുഹമ്മദിന് ജാമ്യം ലഭിക്കാനും മാറാട് കലാപത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ഒഴിവാക്കിക്കിട്ടാനും പി കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയെ ബിജെപിക്ക് വിറ്റെന്ന് കഴിഞ്ഞ ദിവസം ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ ഒരു ഡസനോളം വരുന്ന പ്രതികളെ ജയില്മുക്തരാക്കുന്നതിനാണ് കോലീബി സഖ്യം യാഥാര്‍ഥ്യമാക്കിയതെന്നും അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

