KSDLIVENEWS

Real news for everyone

അടുത്തമാസം മദ്ധ്യത്തോടെ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിയുമെന്ന് മുന്നറിയിപ്പ് ; മരണസംഖ്യ 800 കടക്കും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മധ്യത്തോടെ കോവിഡ് മരണ സംഖ്യ 800 കവിയുമെന്ന് മുന്നറിയിപ്പ്. ഇക്കാലയളവവില്‍ കോവിഡ് രോഗികളുടെ സംഖ്യ രണ്ടു ലക്ഷം കടക്കുമെന്നും പഠനം. പൊതു-സ്വകാര്യ സംരംഭമായ ‘ട്രെന്റ് അനാലിസിസ് ആന്റ് പ്രൊജക്ഷന്‍’ നടത്തിയ പഠനത്തിലാണ് ആശങ്കയുമര്‍ത്തുന്ന കണക്കുകള്‍ നിരത്തുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ പൊതുജനാരോഗ്യ ഫൗണ്ടേഷന്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രോക്‌സിമ എന്നിവയുടെ സഹകരണത്തോടെയാണ് വിശദമായ പഠനം നടന്നത്. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 117846 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!