രേഖകൾ നൽകിയില്ലെങ്കിൽ ലൈഫ് മിഷനിലെ തന്റെ പദവി ഒഴിയുമെന്ന് : ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്, റെഡ് ക്രസന്റ് വിവാദ രേഖകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ ലൈഫ് മിഷനിലെ തന്റെ പദവി ഒഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലൈഫ് മിഷന് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നെങ്കിലും 40 ദിവസം കഴിഞ്ഞിട്ടും അവ നല്‍കിയിട്ടില്ല. തനിക്കു രേഖകള്‍ നിഷേധിക്കപ്പെട്ടതോടെ സര്‍ക്കാര്‍കൂടി അറിഞ്ഞുകൊണ്ടാണ് കമ്മീഷന് നല്‍കിയത് എന്ന അനുമാനത്തിലേക്കാണ് എത്തുന്നത്. തനിക്കു കോപ്പി തരാത്തത് ജനാധിപത്യ നടപടി അല്ല. രണ്ടു ദിവസം കൂടി കോപ്പി ലഭിക്കുന്നതിനായി കാത്തിരിക്കും. എന്നിട്ടും അവ ലഭിച്ചില്ലെങ്കില്‍ കമ്മിറ്റിയില്‍നിന്നു താന്‍ രാജിവയ്ക്കുമെന്നും ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന പാര്‍പ്പിട മിഷന് ടാസ്ക് ഫോഴ്സില്‍ പ്രത്യേക ക്ഷണിതാവാണ് രമേശ് ചെന്നിത്തല.

