KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിൽ പങ്കെടുത്ത അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ 20 പോലീസുകാർക്ക് കൊവിഡ്

SHARE THIS ON

തിരുവനന്തപുരം : തിരുവനന്തപുരത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണ‌ര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കൊവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന സമരങ്ങളെ നേരിട്ടത് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആയിരുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്കായി സാമ്ബിള്‍ നല്‍കിയത്. ഫലം ഇന്നാണ് വന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ അസിസ്റ്റന്റ് കമ്മീഷണറുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍, രാഷട്രീയ നേതാക്കള്‍ തുടങ്ങിയവരും സമ്ബര്‍ക്കപ്പട്ടികയിലുണ്ടെന്നാണ് സൂചന. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ഏഴും തുമ്ബയില്‍ പതിനൊന്നും പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം, സെക്യൂരിറ്റി ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. ഹര്‍ഷിത അട്ടല്ലൂരിയ്ക്കാണ് പകരം ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!