KSDLIVENEWS

Real news for everyone

സിബിഎസ്‌ഇ ഐസിഎസ്‌ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കും; തയ്യാറെടുപ്പുകള്‍ ഉടന്‍

SHARE THIS ON

തിരുവനന്ത‌പുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ക്കൊപ്പം സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കും സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ തീരുമാനമെടുക്കാനാണ് സിബിഎസ്‌ഇ അധികൃതര്‍ അഫിലിയേറ്റഡ് സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സ്കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ തുടങ്ങുമെന്നും കോവിഡ് വ്യാപനത്തോതുകൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും സിബിഎസ്‌ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍ അറിയിച്ചു. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പരിശോധിച്ചശേഷം കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള മാനദണ്ഡങ്ങളോടെ സ്കൂളുകള്‍ തുറക്കാനാണ് ശ്രമമെന്ന് ഐസിഎസ്‌ഇ , ഐഎസ് സി സ്കൂള്‍ അസോസിയേഷനുകളുടെ ഭാരവാഹികളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!