KSDLIVENEWS

Real news for everyone

മാധ്യമങ്ങള്‍ വിവാദ നിര്‍മാണ ശാലകളായി, വയനാട് ദുരന്തനിവാരണക്കണക്ക് വിവാദത്തില്‍ മുഖ്യമന്ത്രി

SHARE THIS ON

വയനാട് ദുരന്തനിവാരണക്കണക്ക് സംബന്ധിച്ച വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണക്കുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പുറത്ത് വിട്ടത് തെറ്റായ വിവരങ്ങളാണെന്നും മുഖ്യമന്ത്രി.വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം ലോകം പ്രകീര്‍ത്തിച്ചതാണെന്നും എന്നാല്‍ വ്യാജവാര്‍ത്തയ്ക്ക് പിന്നാലെ കേരളം അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു. എന്താണെന്ന് വിശദീകരിച്ച് സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും വ്യാജവാര്‍ത്തയ്ക്ക് പിന്നാലെ ഇഴയാന്‍ മാത്രമേ അതിന് സാധിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ലഭിച്ച പിന്തുണയും സഹായവും തകര്‍ക്കുക എന്ന ലക്ഷ്യമാണിതെന്നും നുണകള്‍ക്ക് പിന്നില്‍ മാധ്യമ അജണ്ടയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു


വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരായ 131 കുടംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം കൈമാറി. മരണപ്പെട്ട 173 പേരുടെ സംസ്‌കാരത്തിനായി കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം, ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വന്നവര്‍ക്കായി 17,16000, ദുരന്തബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം, 645 കുടുംബങ്ങള്‍ക്ക് ബാക്ക് ടു ഹോം കിറ്റുകള്‍, 722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടകയായി 6000 രൂപ വീതം,1693 പേര്‍ക്ക് സഹായമായി ദിവസേന 300 രൂപ വീതം(ആകെ 1.52 കോടി) നല്‍കി.


മെമ്മോറാണ്ടത്തിലെ കണക്കുകള്‍ കള്ളക്കണക്കായി അവതരിപ്പിച്ചു. മെമ്മോറാണ്ടത്തിലെ ‘ആക്ച്വല്‍സ്’ ചെലവാക്കിയ കണക്കായി ദുര്‍വ്യാഖ്യാനിച്ചു. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പ്രഫഷണലുകളാണ്. എന്താണ് യാഥാര്‍ത്ഥ്യമെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമായിരുന്നു. വിദഗ്ധര്‍ തയ്യാറാക്കിയ കണക്കിനെ കള്ളക്കണക്കായി അവതരിപ്പിച്ചു. വാര്‍ത്ത വളച്ചൊടിച്ചത് ജനങ്ങളെ സര്‍ക്കാരിനെതിരാക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!