KSDLIVENEWS

Real news for everyone

തലപ്പാടി കാസർകോട് ദേശീയപാത നവീകരണം കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ തിരക്കേറി

SHARE THIS ON

ബദിയടുക്ക: തലപ്പാടി കാസർകോട് ദേശീയപാതയിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ ബദിയടുക്ക വഴി പോകാൻ തുടങ്ങിയതോടെ കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ തിരക്കേറി. ഒരാഴ്ച മുൻപാണ് ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങൾ പോകാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം മുതൽ കാസർകോട് കാഞ്ഞങ്ങാട് പാതയിൽ  പഴയ പ്രസ് ക്ലബ് ജംക്‌ഷൻ മുതൽ ചന്ദ്രഗിരിപാലം വരെ റോഡ് അടച്ചിട്ടതോടെ കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വാഹനങ്ങളും ഇതു വഴി ചെർക്കളയിലെത്തിയാണ് കാഞ്ഞങ്ങാട് പോകുന്നത്.


ബദിയടുക്ക സർക്കിളിലെത്തി ദിശതെറ്റി പോകുന്ന വാഹനഡ്രൈവർമാർക്കായി ബദിയടുക്ക സർക്കിളിൽ ബദിയടുക്ക ഫ്രൻഡ്സ് ഓട്ടോ ഡ്രൈവർമാർ ദിശാ സൂചനാ ബോർഡ് സ്ഥാപിക്കുന്നു.

കുമ്പളയിൽനിന്നു കാസർകോട്ടേക്ക് 10 കിലോമീറ്റർ ദൂരമാണുള്ളത്. കുമ്പളയിൽ നിന്നു ബദയടുക്കയിലേക്ക് 16 കിലോമീറ്ററും ബദിയടുക്കയിൽനിന്ന് കാസർകോട് ടൗണിലേക്ക് 20 കിലോമീറ്ററും ബദിയടുക്കയിൽ നിന്നു ചെർക്കളയിലേക്ക് 12 കിലോമീറ്ററുമുണ്ട്. ചെർക്കളയിലെത്തിയാൽ കാഞ്ഞങ്ങാട് പോകുന്നവർക്ക് സൗകര്യമാണ്. ചെർക്കള കല്ലടുക്ക റോഡിലൂടെയാണ് ബദിയടുക്കയിൽ നിന്നു  ചെർക്കളയിലെത്തുന്നത്.

ബദിയടുക്ക ടൗണിലെ സർക്കിളിലെത്തുന്ന വാഹനങ്ങൾ ദിശ തെറ്റി പോകുന്നതും ദുരിതമായിട്ടുണ്ട്. ബദിയടുക്കയിൽ നിന്നു കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളിലെത്തുന്നവർ സർക്കിളിൽ നിന്നു കല്ലെടുക്ക ചെർക്കള അന്തർ സംസ്ഥാന പാതയിൽ കയറി പെർള ഭാഗത്തേക്കും സർക്കിളിൽ നിന്നു മീത്തൽ ബസാറിലെത്തുന്ന വഹനങ്ങൾ മുള്ളേരിയ ഭാഗത്തേക്കും ദിശമാറി പോകുന്നു. ഇത് പരിഹരിക്കുന്നതിനു ഇന്നെല ബദിയടുക്ക ഫ്രൻഡ്സ് ഓട്ടോഡ്രൈവർമാർ ബദിയടുക്ക സർക്കിളിൽ ദിശാബോർഡുകൾ സ്ഥാപിച്ചു.

error: Content is protected !!