KSDLIVENEWS

Real news for everyone

ജില്ലയുടെ സാമൂഹിക വികസന പിന്നാക്കാവസ്ഥയ്‌ക്ക് പരിഹാരം – കളക്ടർ കെ സജിത്ത് ബാബു

SHARE THIS ON

കാസർഗോഡ് : ജില്ലയുടെ പൊതുവായ അടിസ്ഥാനസൗകര്യ വികസനത്തിൽ ജനപ്രതിനിധികൾ കാണിക്കുന്ന താത്പര്യം സാമൂഹിക വികസനത്തിലും പ്രകടിപ്പിച്ചാൽ ജില്ലയുടെ പിന്നാക്കാവസ്ഥയക്ക് ശാശ്വത പരിഹാരം കാണാൻ സഹായിക്കുമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. കുടിവെള്ളം ലഭ്യമാക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശിശുക്കളുടെയും വനിതകളുടെയും വയോജനങ്ങളുടേയും ക്ഷേമത്തിനും സുഭിക്ഷകേരളം പോലെ കാർഷിക വികസനത്തിനും കൂടുതൽ പദ്ധതികൾക്ക് രൂപം നൽകാൻ സാധിക്കണമെന്നും കളക്ടർ പറഞ്ഞു. കെ.ബാലകൃഷ്ണൻ, എ.എ.ജലീൽ, വി.പി.ജാനകി, നെനോജ് മേപ്പയിൽ എന്നിവർ സംസാരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങൾ നേരിട്ടും പഞ്ചായത്ത് നഗരസഭാ അധ്യക്ഷൻമാരും സെക്രട്ടറിമാരും ജില്ലാതല നിർവഹണ ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിലൂടെയും പങ്കെടുത്തു.
ജില്ലാ വികസന സമിതിയോഗം 31 ന് 23-ന് ചേരാൻ നിശ്ചയിച്ചിരുന്ന ഒക്ടോബർ മാസത്തെ ജില്ലാ വികസന സമിതി യോഗം ചില സാങ്കേതിക കാരണങ്ങളാൽ 31-ന് രാവിലെ 10.30-ന് സൂം ആപ്പ് മുഖേന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!