ശബരിമല ദർശനത്തിനെത്തിയ ഭക്തന് കോവിഡ് : പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ്

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിക്ക് നിലയ്ക്കലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ പമ്ബയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

