KSDLIVENEWS

Real news for everyone

കാംപസ് ഫ്രണ്ട് ” ഗാർഡിയൻ ” സ്കൂൾ കിറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം നടത്തി.

SHARE THIS ON

കാസർഗോഡ്: കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഗാർഡിയൻ let them learn സ്കൂൾ കിറ്റ് വിതരണ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി.
ജി എഫ് എൽ പി സ്കൂൾ ആരിക്കാടി യിൽ വെച്ച് നടന്ന പരിപാടിയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണം ജില്ലാ പ്രസിഡന്റ് കബീർ ബ്ലാർക്കോട് പ്രധാന അധ്യാപിക പുഷ്പലതയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ , ഇസ്ഹാഖ് അഹമ്മദ് , എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സറഫറാസ് കുമ്പള, ആരിക്കാടി ബ്രാഞ്ച് പ്രസിഡന്റ് അലി ശഹാമ , സ്‌കൂൾ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, അധ്യാപകരായ അനിൽ ,ഫാത്തിമാ മഹ്‌റൂഫ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!