ഉറ്റവരും ഉടയവരും നടത്തിയ പ്രാര്‍ത്ഥനകള്‍ വിഫലമായത് നാടിന് നൊമ്പരമായി. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കൺമണികളെ തനിച്ചാക്കി ശ്രുതി ടീച്ചർ യാത്രയായി

കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കണ്മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ യാത്രയായി. വെന്റിലേറ്ററില്‍ ജീവന് വേണ്ടി മല്ലിടുമ്ബോള്‍ 33 കാരി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഉറ്റവരും ഉടയവരും നടത്തിയ പ്രാര്‍ത്ഥനകള്‍ വിഫലമായത് നാടിന് നൊമ്ബരമായി. കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ സി നാരായണന് നായരുടെ മകളും പേരാമ്ബ്ര സില്‍വര്‍ കോളേജ് അധ്യാപികയുമായ ശ്രുതി പ്രസൂണ്‍ (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്കി. ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ പത്ത് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജിവന് നിലനിര്‍ത്തിയെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

