ഇസ്രായേല്‍ വ്യോമാക്രമണം; നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ ചർച്ച് ബോംബിട്ട് തകർത്തതിന് പിന്നാലെ ഗസ്സയിലെ ചരിത്രപ്രസിദ്ധമായ അല്‍ ഉമരി മസ്ജിദും പൂർണമായ് ബോംബാക്രമണത്തിൽ തകര്‍ന്നു

ഗസ്സ സിറ്റി; ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ വടക്കൻ ഗസ്സ മുനമ്ബിലെ ചരിത്രപ്രസിദ്ധമായ അല്‍ ഉമരി മസ്ജിദ് തകര്‍ന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയം.
ഏഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച പുരാതനമായ അല്‍ ഉമരി മസ്ജിദ് ഫലസ്തീനിലെ മൂന്നാമത്തെ വലിയ പള്ളിയാണ്. വ്യോമാക്രമണത്തില്‍ മസ്ജിദ് പൂര്‍ണമായും തകര്‍ന്നെന്നാണ് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.
ഗസ്സയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയും ഇസ്രായേല്‍ ആക്രമണമുണ്ടായിരുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയമായ സെന്റ് പോര്‍ഫിറിയസിന് നേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. യുദ്ധത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായ ഇടമാണ് സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച്.1600 വര്‍ഷം പഴക്കമുള്ള പളളിയാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ചര്‍ച്ചുകളെയും ക്രിസ്ത്യൻ പൈതൃക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് കൂട്ടക്കുരുതിയാണ് നടക്കുന്നതെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ് പറഞ്ഞു.
അതേസമയം, റഫ അതിര്‍ത്തി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വെള്ളിയാഴ്ച അതിര്‍ത്തി തുറന്ന് 20 ട്രക്കുകള്‍ കടത്തിവിടും എന്നായിരുന്നു ജോ ബൈഡന്റെ പ്രസ്താവന. ഇസ്രായേലിന് കൂടുതല്‍ വ്യോമ, സാമ്ബത്തിക
സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ബൈഡൻ പറഞ്ഞു. ഇതിനായി ജോബൈഡൻ യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ തേടി. പതിമൂന്നാം ദിവസവും തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ നാലായിരത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്.

