അഞ്ചു കോടി വായ്പ വാഗ്ദാനംചെയ്ത് യുവതിയുടെ 38 ലക്ഷം തട്ടി

കാഞ്ഞങ്ങാട്: അഞ്ചു കോടി രൂപ വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്തു. ബന്തടുക്ക ഏണിയാടിയിലെ റഷീദിന്റെ ഭാര്യ നസീമ (41) യുടെ പരാതിയിൽ പടുപ്പിലെ സോളി ജോസഫ് (52), മാണിമൂലയിലെ ജോസ് (55), കൊല്ലം കൂലാത്തു പുഴയിലെ ഷീബ (46) എന്നിവർക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. 2018 സെപ്റ്റംബർ മുതൽ പല തവണകളിലായാണ് പണം കൈപ്പറ്റിയത്. സ്വകാര്യ ബാങ്കിൽനിന്നും അഞ്ചു കോടി ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു 38 ലക്ഷം രൂപ കൈക്കലാക്കിയത്. വായ്പ ശരിയാക്കി തരാതെ ചതിവ് ചെയ്തെന്നാണ് പരാതി.

