BSNL Bumper Plan: 126 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതി, 12 മാസത്തേക്ക് 2GB ദിവസവും Unlimited കോളിങ്ങുമായി ബിഎസ്‌എന്‍എല്‍
BSNL വരിക്കാരെ, നിങ്ങള്‍ക്കായി ഒരു സൂപ്പർ ഹിറ്റ് പ്ലാൻ പറഞ്ഞുതരാം. റീചാർജ് ചെയ്യുമ്ബോള്‍ നോക്കി ചെയ്താല്‍ നിങ്ങള്‍ക്ക് നഷ്ടമുണ്ടാകില്ല.
മികച്ച വാലിഡിറ്റിയും, ആവശ്യത്തിന് അനുസരിച്ചുള്ള ആനുകൂല്യങ്ങളും നോക്കുക.
സർക്കാർ ടെലികോം കമ്ബനിയാണ് Bharat Sanchar Nigam Limited. നമ്മുടെ വരുമാനത്തിനും ആവശ്യത്തിനും അനുസരിച്ചുള്ള പ്ലാനുകളാണ് ബിഎസ്‌എൻഎല്ലിലുള്ളത്. ടെലികോം കമ്ബനിയില്‍ വാർഷിക പ്രീപെയ്ഡ് പ്ലാനുകളുമുണ്ട്. ഈ പ്ലാനുകളുടെ പ്രതിമാസ ചെലവ് വളരെ കുറവാണ്.
BSNL 12 മാസത്തേക്ക് Bumper പ്ലാൻ
വരിക്കാർക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന പ്ലാനുകളാണുള്ളത്. ഇത്തരത്തിലുള്ള ഒരു പ്രീ-പെയ്ഡ് മൊബൈല്‍ റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പാക്കേജിലുള്ളത് 12 മാസത്തെ വാലിഡിറ്റിയാണ്. ഒരു ശരാശരി ടെലികോം ഉപയോക്താവിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഇതിലുണ്ട്.
126 രൂപയുടെ പ്ലാൻ വിശദമായി…
പ്രതിദിനം 2 ജിബി ഡാറ്റയാണ് സർക്കാർ കമ്ബനി ഓഫർ ചെയ്യുന്നത്. അതായത്, വരിക്കാർക്ക് വർഷം മുഴുവനും മൊത്തം 720GB ഡാറ്റ ഇതില്‍ ലഭിക്കും. കൂടാതെ, ഈ പ്ലാൻ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും അനുവദിക്കുന്നുണ്ട്. എല്ലാ ദിവസവും 100 എസ്‌എംഎസ് ചെയ്യാൻ സൗജന്യമായി അനുവദിക്കുന്നു.
നിങ്ങളുടെ ഡാറ്റയുടെ അളവ് തീർന്നാലും കുറഞ്ഞ സ്പീഡില്‍ പിന്നെയും ഇന്റർനെറ്റ് ആസ്വദിക്കാം. ദിവസേനയുള്ള 2ജിബി ഉപയോഗിച്ച് കഴിഞ്ഞാല്‍ 40Kbps വേഗതയില്‍ നെറ്റ് ലഭിക്കും. ഇങ്ങനെ മെസേജിങ്ങും കോളുകളും ഡാറ്റയും ചേർന്നുള്ള പ്ലാനാണിത്.
ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് 126 രൂപയാണ്. അതായത് ബിഎസ്‌എൻഎല്‍ ഇത് 1,515 രൂപയ്ക്ക് അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനാണ്. ഒരു വർഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും എസ്‌എംഎസുമെല്ലാം ഈ വിലയ്ക്ക് സ്വന്തമാക്കാം. ജിയോയിലും എയർടെലിമെല്ലാം പ്രതിമാസ പ്ലാനുകള്‍ 200 രൂപയ്ക്കും മുകളിലാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഈ അവസരത്തിലാണ് പ്രതിമാസം 126 രൂപ ചെലവിലുള്ള ബിഎസ്‌എൻഎല്‍ വാർഷിക പ്ലാൻ. സ്വകാര്യ ടെലികോം കമ്ബനികളുടെ വാർഷിക വാലിഡിറ്റി പ്ലാനുകളും ഇത്ര ലാഭകരമല്ല.
ശരിക്കും ഈ വാർഷിക പ്ലാൻ പോക്കറ്റ്-ഫ്രണ്ട്ലിയാണെന്നത് സമ്മതിക്കേണ്ടി വരും. പ്രത്യേകിച്ച് കോളിങ്ങിനും ഇന്റർനെറ്റിനുമായി റീചാർജ് ചെയ്യുന്നവർക്ക്. കാരണം ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഈ പ്ലാനുകള്‍ മികച്ച ഓപ്ഷനായിരിക്കും. വില കുറവാണെന്നത് മാത്രമല്ല 1515 രൂപയുടെ പ്ലാനിന്റെ മെച്ചം. എല്ലാ മാസവും റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവായി കിട്ടും. എന്നാലും ഇതില്‍ ഒടിടി സബ്സ്ക്രിപ്ഷൻ ഒന്നും അനുവദിച്ചിട്ടില്ല.