കാസർകോട് ബ്ലോക്ക് പഞ്ചായത്ത് “കേരളോത്സവം 2025″വർണ ശഭളമായി സമാപിച്ചു. ചെങ്കള പഞ്ചായത്ത് ഒവർഓൾ ചാമ്പ്യന്മാർ, രണ്ടാം സ്ഥാനം കുമ്പള പഞ്ചായത്തിന്

കുമ്പള: കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് “കേരളോത്സവം 2015” ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ ദിവസങ്ങളായി നടന്നു വരുന്ന പരിപാടിയുടെ സമാപനം ജി എസ് ബി എസ് കുമ്പളയിൽ വച്ച് നടന്നു. ചെങ്കള പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരും കുമ്പള പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. കുമ്പളയിൽ നടന്ന സമാപന ചടങ്ങിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയുടെ അദ്ധ്യക്ഷതയിൽ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിധ്യവും പ്രമുഖ വ്യവസായുമായ കല്ലട്ട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന അബ്ദുല്ല സ്വാഗതം പറഞ്ഞു.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ് പാറ, സി വി ജെയിംസ്, കലാഭവൻ രാജു, സുകുമാരൻ കുതിരപ്പടി, പ്രേമാ ഷെട്ടി, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ബി എ റഹിമാൻ. സഫൂറ. സാമൂഹിക സാംസ്കാരിക കലാ കായിക മേഖലകളിലെ പ്രമുഖരായ കബീർ ചെർക്കളം, എ കെ ആരിഫ്, ബി എൻ മുഹമ്മദ് അലി, ഖലീൽ മാസ്റ്റർ, സത്താർ ആരിക്കാടി, മുന്ന, മുഹമ്മദ് കുഞ്ഞി, സുജിത് സുകുണ കുമാർ, കിഷോർ, ജയസൂര്യ തുടങ്ങിയവർ സംബന്ധിച്ചു.
ജി ഇ ഒ സുബൈദ നന്ദി പറഞ്ഞു