ഇനി രണ്ടുമാസം ഇവിടെ സൂര്യനുദിക്കില്ല ; ജനുവരിയിൽ അടുത്ത സൂര്യോദയം കാണാൻ ഒരു നാടിന്റെ കാത്തിരിപ്പ്

അലാസ്ക: യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഒരു ഗ്രാമത്തില്‍ ഇനി രണ്ട് മാസം സൂര്യനുദിക്കില്ല. ബാരോ എന്ന് പഴയ പേരുള്ള ഉട്ഗിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം. വ്യാഴാഴ്ച ഇവിടത്തെ ‘അവസാന’ സൂര്യോദയമായിരുന്നു.
പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിന് കാരണം. 24 മണിക്കൂറിലധികം തുടര്‍ച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളര്‍ നൈറ്റ് എന്നു വിളിക്കുന്നത്. എല്ലാ വര്‍ഷവും ശൈത്യകാലത്ത് ഈ പ്രതിഭാസമുണ്ടാകും.
ഇനി ഇവിടത്തുകാര്‍ സൂര്യനെ കാണണമെങ്കില്‍ ജനുവരി 22 ആകണം. സൂര്യനില്ലെങ്കിലും പകല്‍സമയത്ത് അരണ്ട പ്രകാശമുണ്ടാകും.

