നക്കിനോക്കിയ ശേഷം ഐസ്ക്രീം പാക്കിങ്; വിഡിയോ വൈറലായതിന് പിന്നാലെ കോഴിക്കോട്ടെ നിര്‍മാണ യൂണിറ്റ് പൂട്ടി
കോഴിക്കോട്: നക്കിനോക്കിയ ശേഷം ഐസ്ക്രീം പാക്കിങ് നടത്തിയ നിർമാണ യൂണിറ്റ് പൊലീസ് അടച്ചുപൂട്ടി. നടത്തിപ്പുകാരൻ ഐസ് രുചിച്ചു നോക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
കോഴിക്കോട് എളേറ്റില്‍ വട്ടോളി – ഇയ്യാട് റോഡില്‍ പ്രവർത്തിക്കുന്ന ‘ഐസ് മി’ എന്ന ഐസ് നിർമാണ യൂണിറ്റ് ആണ് പൂട്ടിയത്.
ഐസ് വാങ്ങാൻ സ്ഥാപനത്തില്‍ എത്തിയ ആളാണ് ദൃശ്യങ്ങള്‍ പകർത്തിയത്. നാട്ടുകാർ പരാതി ഉയർത്തിയതോടെ പൊലീസ് എത്തി യൂണിറ്റ് പൂട്ടി. യൂണിറ്റിന്റെ ഫുഡ് സേഫ്റ്റി രജിസ്ട്രേഷനും സസ്പെൻഡ് ചെയ്തു. തുടർ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർക്ക് റിപ്പോർട്ടും സമർപ്പിച്ചു.
കുന്ദമംഗലം ചൂളംവയലില് അമ്ബലപ്പറമ്ബില്‍ റഷീദ് എന്നയാളാണ് ഐസ്ക്രീം പാക്ക് ചെയ്യുന്നതിന് മുൻപ് രുചിച്ച് നോക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തുടർനടപടി ഭയന്ന് രാത്രിയില്‍ കാറില്‍ സാധനങ്ങള്‍ മാറ്റാൻ ശ്രമിച്ചയാളെ നാട്ടുകാർ ഇടപെട്ട് കൊടുവള്ളി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി കുട്ടികള്‍ക്കുവേണ്ടി ഐസ് വാങ്ങാൻ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് വിഡിയോ പകർത്തിയത്. നിർമാണ