സീറ്റ് കൊടുത്തില്ല: കാസര്‍ഗോഡ് പടന്നയില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടത്തി യൂത്ത് ലീഗ്

സിറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കാസർഗോഡ് പടന്നയില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടത്തി യൂത്ത് ലീഗ്.
പിന്നാലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പടന്ന ഡിവിഷനില്‍ യൂത്ത് ലീഗ് റിബല്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പടന്ന ഡിവിഷനിലേക്ക് മുസ്ലീം ലീഗ് നേതാവ് ബിസിഎ റഹ്മാൻ പത്രിക നല്‍കി. ലീഗ് സ്ഥാനാർഥിയായി എം കെ അഷ്റഫ് നേരത്തെ പത്രിക നല്‍കിയിരുന്നു.
പടന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിലും ബി സി എ റഹ്മാൻ പത്രിക നല്‍കി. അഞ്ചാം വാർഡില്‍ മുസ്ലീം ലീഗ് സ്ഥാനാർഥി വി കെ അബ്ദുള്ളയാണ്. പത്രിക നല്‍കിയ ശേഷം ബിസി റഹ്മാനെ ആനയിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി.
‘വി ആതിര മേയർ സ്ഥാനാർഥിത്വം പിൻവലിക്കേണ്ടി വന്നതിൻ്റെ നാണക്കേട് ബിജെപിക്ക് സ്വന്തം’: സംസ്ഥാന നേതൃത്വത്തെ പരിഹസിച്ച് സന്ദീപ് വാര്യർ
‘മാഫിയ സംഘം ഗോ ബാക്ക്’, ‘യഥാർത്ഥ ലീഗ് ഞങ്ങളാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് യൂത്ത് ലീഗ് പ്രകടനം നടത്തിയത്. 50ഓളം യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനത്തില്‍ പങ്കെടുത്തു.

