KSDLIVENEWS

Real news for everyone

ഇന്ത്യയിൽ 1100 കോടിയുടെ നിക്ഷേപവുമായി ജീപ്പ് മുതലാളി !

SHARE THIS ON

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടമൊബീല്‍സ് (എഫ്സിഎ) ഹൈദരാബാദില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നു. ഇതിനായി കമ്ബനി 15 കോടി ഡോളര്‍ (1,100 കോടി രൂപ) നിക്ഷേപം നടത്തിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടമൊബീല്‍സ് വടക്കേ അമേരിക്കയ്ക്കു പുറത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്ബാണ് ഇത്. കമ്ബനിയുടെ ആഗോള ആവശ്യങ്ങള്‍ക്ക് ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നത്. അടുത്തവര്‍ഷം അവസാനത്തോടെ 1000 പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുമെന്നും വരും വര്‍ഷങ്ങവില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നും എഫ്സിഎ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (നോര്‍ത്ത് അമേരിക്ക ആന്‍ഡ് ഏഷ്യ പസഫിക്) മമതാ ചമര്‍തി പറഞ്ഞു.കൂടുതല്‍ നവീനമായ് പ്രൊജക്ടുകള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്‌ വേഗത്തില്‍ നടപ്പാക്കനാണ് കമ്ബനിയുടെ പദ്ധതി. ആഗോളതലത്തിലും ഇന്ത്യയ്ക്കകത്തും എഫ്സിഎയുടെ എല്ലാ ഓട്ടമോട്ടീവ് പ്രോജക്ടുകളും ഡിജിറ്റലൈസ് ചെയ്യുക അതോടൊപ്പം വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ ലെഗസിയില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറുക എന്നതാണ് എഫ്‌സി‌എ ഐസിടി ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും കമ്ബനി വ്യക്തമാക്കുന്നു.

കമ്ബനിയുടെ ഇന്ത്യയിലെ പ്രധാന മോഡലുകളിലൊന്നാണ് ജീപ്പ് കോംപസ്. ഇന്ത്യന്‍ വാഹന ലോകത്ത് വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് മൂന്നുവര്‍ഷം മുമ്ബാണ് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!